കുറ്റ്യാടി-കുറ്റ്യാടിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമ ന്യാലായത്തിന്റെ ഡയസ് തകര്‍ന്നതിനെ തുടര്‍ന്ന് കോടതി പ്രവര്‍ത്തനം തടസ്സപ്പെട്ടു. ഗ്രാമ പഞ്ചായത്ത് ഒരുക്കി കൊടുത്ത കെട്ടിടത്തിലാണ് കോടതി പ്രവര്‍ത്തിക്കുന്നത്. ആവശ്യമായ സൗകര്യങ്ങളില്ലെന്ന പരാതി നിലനില്‍ക്കുന്നതിനിടയിലാണ് ജഡ്ജി ഇരിക്കുന്ന ഡയസ് തിങ്കളാഴ്ച തകര്‍ന്നത്. താല്‍ക്കാലിക സംവിധാനത്തില്‍ തറയില്‍നിന്ന് പ്ലൈവുഡ് അടിച്ച് ഉയര്‍ത്തിയാണ് ഡയസ് ഒരുക്കിയത്. കോടതി നടന്നു കൊണ്ടിരിക്കെ പെട്ടെന്ന് തകരുകയായിരുന്നു. ജഡ്ജിക്ക് അവിടെ ഇരിക്കാന്‍ കഴിയാതെ വന്നതോടെ ചേമ്പറില്‍ നിന്ന് മറ്റ് കാര്യങ്ങള്‍ നിര്‍വ്വഹിക്കുകയായിരുന്നു. കോടതിയില്‍ വന്നവര്‍ തിരിച്ചു പോയി.
ഗ്രാമ ന്യായാലയം പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സൗകര്യം ഒരുക്കണമെന്ന് പല വട്ടം ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കാതെ പോയതാണ് ഇന്നലെ ഡയസ് തകരാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കുന്നുമ്മല്‍ ബ്ലോക്കിലെ മറ്റ് പല പഞ്ചായത്തുകളും ആവശ്യമായ ക്രമീകരണങ്ങളൊരുക്കി കെട്ടിടം നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും കുറ്റിയാടിയില്‍ തന്നെ വേണമെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നെന്ന് പറയുന്നു.എന്നാല്‍ അതിനാവശ്യമായ സൗകര്യങ്ങളൊരുക്കയതുമില്ല. ഫലം ഡയസ് തകരുന്നിടത്തേക്ക് കാര്യങ്ങളെത്തി.