സൗദിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മൂന്നു മരണം

ശഖ്‌റാ - ശഖ്‌റാ-ഇന്‍ഡസ്ട്രിയല്‍ സിറ്റി റോഡില്‍ ശഖ്‌റാക്ക് പടിഞ്ഞാറ് 25 കിലോമീറ്റര്‍ ദൂരെ കാറുകള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഡ്രൈവര്‍ അടക്കം മൂന്നു പേര്‍ സഞ്ചരിച്ച കാറും നാലു പേര്‍ സഞ്ചരിച്ച കാറുമാണ് അപകടത്തില്‍ പെട്ടത്. ആദ്യ കാറിലെ ഡ്രൈവര്‍ അടക്കം രണ്ടു പേരും രണ്ടാമത്തെ കാറിലെ യാത്രക്കാരില്‍ ഒരാളുമാണ് മരിച്ചത്.

 

Latest News