VIDEO ആദ്യമായി മുള്ളന്‍പന്നിയുടെ മുള്ളുകള്‍ കണ്ട കുട്ടികളുടെ കൗതുകം, വീഡിയോ പങ്കുവെച്ച് ടീച്ചര്‍

ഈരാറ്റുപേട്ട-ആദ്യമായി മുള്ളന്‍പന്നിയുടെ മുള്ളുകള്‍ കൈയില്‍ കിട്ടിയപ്പോഴുള്ള കുട്ടികളുടെ കൗതുകം പങ്കുവെച്ച് ടീച്ചര്‍. കോട്ടയം ജില്ലയിലെ മലയോര മേഖലയായ തലനാട് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ കുട്ടികളുടെ കൗതുകമാണ് സ്‌കൂളിലെ ടീച്ചര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
രാവിലെ സ്‌കൂളിലേക്ക് പോകുന്ന വഴിയാണ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കൂടിയായ ഈരാറ്റുപേട്ട സ്വദേശി സാജിദ ടീച്ചര്‍ ടൂറിസ്റ്റ് കേന്ദ്രമായ അയ്യമ്പാറക്ക് സമീപം മുള്ളന്‍പന്നിയുടെ മുള്ളുകള്‍ റോഡില്‍ ചിതറിത്തെറിച്ചു കിടക്കുന്നത് കണ്ടത്. വാഹനം നിര്‍ത്തി മുള്ളുകള്‍ പെറുക്കിയെടുത്ത് കുട്ടികളെ കാണിക്കാനായി കൊണ്ടുപോവുകയായിരുന്നു. മുള്ളുകള്‍ കുട്ടികള്‍ക്ക് നല്‍കിയ ശേഷം ചിത്രീകരിച്ച വീഡിയോയാണ് അവര്‍ ഷെയര്‍ ചെയ്തത്. കുട്ടികള്‍ ഇതേക്കുറിച്ച് തങ്ങളുടെ അറിവുകള്‍ പങ്കുവെക്കുന്നതും ടീച്ചര്‍ മുള്ളന്‍പന്നി ശത്രുക്കളില്‍നിന്ന് രക്ഷപ്പെടുന്നതിനെക്കുറിച്ച് പറയുന്നതുമൊക്കെ വീഡിയോയില്‍ കേള്‍ക്കാം.
സ്‌കൂളിലെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ടീച്ചര്‍ ഇതും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു.

 

Latest News