പുല്പള്ളി-ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട രണ്ടു പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കുറ്റിയാടി ശാന്തിനഗര്‍ ഇല്ലിയാട്ടുമ്മല് സാലിയെയാണ്(23)പുല്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ അനന്തകൃഷ്ണന് അറസ്റ്റുചെയ്തത്. ഇന്‍സ്റ്റഗ്രാം മെസഞ്ചറിലൂടെ സ്വന്തം നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്ത പ്രതി കുട്ടികളുടെ ചിത്രങ്ങള്‍ കൈക്കലാക്കി. ഇതിനുശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായാണ് പരാതി. ഇന്ത്യന്‍ ശിക്ഷാനിയമം, പോക്സോ നിയമം, ഐ.ടി നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് യുവാവിനെതിരെ കേസ്. എസ്.ഐ. മനോജ്, എസ്.സി.പി.ഒ ദിലീപ് കുമാര്‍ എന്നിവരും അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.






