മാസം തികയാത്ത കുഞ്ഞിന് ആവശ്യം മാതാപിതാക്കളുടെ നെഞ്ചിലെ ചൂട്

ജനീവ-മാസം തികയാതെ ജനിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തിന് സ്പര്‍ശനവും പരിചരണവും ആവശ്യമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന ഇന്‍ക്യുബേറ്റര്‍ മാര്‍ഗരേഖ പരിഷ്‌കരിച്ചു.
37 ആഴ്ചയ്ക്ക് മുമ്പ് ജനിക്കുന്ന രണ്ടര കിലോഗ്രാമില്‍ താഴെയുള്ള കുഞ്ഞുങ്ങളെ ഇന്‍ക്യുബേറ്റര്‍ സംവിധാനങ്ങളില്‍ സൂക്ഷിക്കുന്നതിന് പകരം മാതാവിന്റെയോ പിതാവിന്റെയോ നെഞ്ചിലെ ചൂട് (കാങ്ക്‌രൂ കെയര്‍) നല്‍കുന്നതാണ് നല്ലതെന്ന് പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സൂചിപ്പിക്കുന്നു.

മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കൊഴുപ്പ് കുറവായതിനാല്‍ ശരീരോഷ്മാവ് നിയന്ത്രിക്കുന്നതില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ശ്വസനത്തിന് പലപ്പോഴും വൈദ്യസഹായം ആവശ്യമാണ്. കാങ്ക്‌രൂ കെയര്‍ കുഞ്ഞിന് ചൂട് കൂടാനും സ്വാഭാവിക വളര്‍ച്ച നേടാനും സഹായിക്കുമെന്ന് ഡബ്ല്യു.എച്ച്.ഒ. ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അഥനോം ഗെബ്രിയേസിസ് പറഞ്ഞു. ഇത്തരം പ്രായോഗികവും ചെലവ് കുറഞ്ഞതുമായ പരിചരണം കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യകരമായ ഭാവി പ്രദാനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News