Sorry, you need to enable JavaScript to visit this website.

'ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം, സി.പി.എം മാപ്പ് പറയണം'; ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് വി.ടി ബൽറാം

തിരുവനന്തപുരം - കണ്ണൂർ സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗ്ഗീസിനെ പരിഗണിക്കാൻ സാധിക്കില്ലെന്ന ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ വി.ടി ബൽറാം. വലിയൊരു ജോലി തട്ടിപ്പാണ് കോടതി വിധിയിലൂടെ തടയാനായത്. പ്രിയ വർഗീസിന്റെ നിയമനത്തിൽ സ്‌ക്രൂട്ടിനി അംഗങ്ങൾക്കും സർവ്വകലാശാല വൈസ് ചാൻസലർ അടക്കമുള്ളവർക്കും കൂട്ടത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം വിമർശിച്ചു. 
 അർഹതയില്ലെന്നറിഞ്ഞിട്ടും ജോലി തട്ടിപ്പിന് മുൻകൈ എടുത്ത അധ്യാപികയെ അക്കാദമിക ധാർമ്മികതയുടെ പേരിൽ നിലവിലെ ജോലിയിൽ നിന്നുകൂടി ഒഴിവാക്കണം. പുറത്തു പോവാനിരിക്കുന്ന കണ്ണൂർ വി.സി അൽപ്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ ഇതോടെ രാജിവയ്ക്കണം. സി പി എം നേതൃത്വം ജനങ്ങളോട് മാപ്പ് പറയണണമെന്നും ബൽറാം ആവശ്യപ്പെട്ടു.
 സ്വന്തം ഭാര്യക്ക് വേണ്ടി നിയമവിരുദ്ധമായി ഇടപെട്ട് സർവ്വകലാശാലയെ സമ്മർദ്ദത്തിലാക്കി അധികാരം ദുരുപയോഗം ചെയ്ത െ്രെപവറ്റ് സെക്രട്ടറിയെ പുറത്താക്കാൻ കേരള മുഖ്യമന്ത്രി പിണറായി വിജയനും തയ്യാറാവണം. അർഹതയുള്ളവരെ വഞ്ചിച്ച് പാർട്ടി നോമിനിയെ തെരഞ്ഞെടുത്ത സ്‌ക്രൂട്ടിനി കമ്മിറ്റി അംഗങ്ങൾക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ഹൈക്കോടതി വിധി മാനിക്കുന്നുവെന്നും തുടർ നടപടി നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും പ്രിയ വർഗ്ഗീസ് പ്രതികരിച്ചു.

Latest News