Sorry, you need to enable JavaScript to visit this website.

ഇന്ത്യയടക്കം പല രാജ്യങ്ങളിലും ട്വിറ്റർ മന്ദഗതിയിലെന്ന് എലോൺ മസ്‌ക്

ഇന്ത്യയടക്കം പല രാജ്യങ്ങളിലും ട്വിറ്റർ വളരെ മന്ദഗതിയിലാണെന്ന് ശതകോടീശ്വരനും ട്വിറ്ററിന്റെ പുതിയ ഉടമയുമായ എലോൺ മസ്‌ക്. ഇന്ത്യ, ഇന്തോനേഷ്യ തുടങ്ങി പല രാജ്യങ്ങളിലും ട്വിറ്ററിന് വളരെ വേഗം കുറവാണെന്നാണ് അദ്ദേഹം പറഞ്ഞു. ഇതൊരു വസ്തുതയാണെന്നും വെറും അവകാശവാദമല്ലെന്നും മസക് കൂട്ടിച്ചേർത്തു. ഹോംലൈൻ ട്വീറ്റുകൾ പുതുക്കാൻ 10 മുതൽ 15 സെക്കൻഡ് വരെ സാധാരണമാണന്ന് അദ്ദേഹം പറഞ്ഞു. ചിലപ്പോൾ ഇത് ഒട്ടും പ്രവർത്തിക്കില്ലെന്നും പ്രത്യേകിച്ച് ആൻഡ്രോയിഡ് ഫോണുകളിലാണ് കുഴപ്പമെന്നും മസ്‌ക് കൂട്ടിച്ചേർത്തു. ബാൻഡ്‌വിഡ്ത്ത്/ലേറ്റൻസി/ആപ് കാരണം എത്രത്തോളം കാലതാമസമുണ്ടാകുമെന്നതാണ് ഒരേയൊരു ചോദ്യം- ട്വിറ്ററിന്റെ പുതിയ ഉടമയായ എലോൺ മസ്‌ക് ട്വീറ്റ് ചെയ്തു.
പല രാജ്യങ്ങളിലും ട്വിറ്റർ വളരെ മന്ദഗതിയിലായതിൽ ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം മറ്റൊരു ട്വീറ്റിൽ പറഞ്ഞു.  യു.എസിലെ ആപ് പുതുക്കാൻ രണ്ട് സെക്കൻഡ് എടുക്കുമ്പോൾ ഇന്ത്യയിൽ 20 സെക്കൻഡ് വരെ എടുക്കുന്നു. മോശം ബാച്ചിംഗ് കാരണം കൈമാറ്റം ചെയ്യപ്പെടുന്ന ഉപയോഗപ്രദമായ ഡാറ്റ കുറവാണെന്നും അദ്ദേഹം വെളിപ്പെടുത്തി. 

Latest News