Sorry, you need to enable JavaScript to visit this website.

ഓട്ടോ പൈലറ്റ്: ടെസ്‌ല വാഹനങ്ങളിൽ അപകടം തുടർക്കഥ

ടെസ്‌ല കമ്പനിയുടെ ഓട്ടോ പൈലറ്റ് കാറുകൾ രണ്ട് അപകട മരണങ്ങൾ കൂടി വരുത്തിയതായി റിപ്പോർട്ട്.  നൂതന ഡ്രൈവർ സഹായ സംവിധാനങ്ങളുമായി ബന്ധിപ്പിച്ച മോഡൽ 3 കാറുകളാണ് ഒക്‌ടോബർ 15 ന് അവസാനിച്ച 30 ദിവസത്തനിടെ രണ്ട് അപകടങ്ങൾ കൂടി വരുത്തിയതെന്ന്  യു.എസ് ഓട്ടോ സേഫ്റ്റി റെഗുലേറ്റർമാരെ കമ്പനി അറിയിച്ചു. 
ടെസ്‌ലയുടെ ഓട്ടോപൈലറ്റ് പോലുള്ള ഡ്രൈവർ സഹായ സംവിധാനങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങൾ സംബന്ധിച്ച്  വാഹന നിർമാതാക്കൾ നൽകുന്ന ഡാറ്റ നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷൻ കഴിഞ്ഞ ജൂൺ മുതലാണ്  പുറത്തുവിടാൻ തുടങ്ങിയത്. ഈ അപകടങ്ങൾ അവലോകനം ചെയ്ത ട്രാഫിക് സേഫ്റ്റി അഡ്മനിസ്‌ട്രേഷൻ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്. 
നൂതന ഡ്രൈവർ സഹായ സംവിധാനങ്ങളും
പൊതു റോഡുകളിൽ പരീക്ഷിച്ച ഓട്ടോമേറ്റഡ് ഡ്രൈവിംഗ് സിസ്റ്റം ഘടിപ്പിച്ച വാഹനങ്ങളും ഉൾപ്പെടുന്ന എല്ലാ അപകടങ്ങളും ഉടനടി റിപ്പോർട്ട് ചെയ്യണമെന്ന് വാഹന നിർമാതാക്കളോടും ടെക് കമ്പനികളോടും ആവശ്യപ്പെടുന്ന  ഉത്തരവ് 2021 ജൂണിലാണ് അധികൃതർ പുറപ്പെടുവിച്ചത്.   2021 ലെ ഉത്തരവ് പ്രകാരം  വാഹന നിർമാതാക്കൾ സമർപ്പിച്ച ഡാറ്റ അന്വേഷണത്തിനായി ഉപയോഗിക്കുന്നുണ്ടെന്നും  സുരക്ഷ റെഗുലേറ്റർ വ്യക്തമാക്കി. 
ഡ്രൈവർ സഹായ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് 2021 ജൂലൈ മുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട 18 ഗുരുതര അപകടങ്ങളിൽ മിക്കവാറും എല്ലാം ടെസ്‌ല വാഹനങ്ങളാണ്. വിവിധ വാഹന നിർമാതാക്കളെ താരതമ്യം ചെയ്യുന്നതിന് പരിമിതികളുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. 
ഓരോ സിസ്റ്റവും എത്രത്തോളം വ്യാപകമായി ഉപയോഗിക്കുന്നുവെന്നതും അപകടങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്നതും ട്രാക്ക് ചെയ്യാനുള്ള സമഗ്ര മാനദണ്ഡങ്ങളുടെ അഭാവമാണ് കാരണം. 
2016 മുതൽ ഓട്ടോപൈലറ്റ് പോലുള്ള നൂതന െ്രെഡവർ സഹായ സംവിധാനങ്ങൾ ഉപയോഗിച്ചതായി കരുതുന്ന ടെസ്‌ല വാഹനങ്ങൾ ഉൾപ്പെടുന്ന അപകടങ്ങളിൽ 38 പ്രത്യേക അന്വേഷണങ്ങളാണ് സേഫ്റ്റി കമ്മീഷൻ ആരംഭിച്ചത്. മൊത്തത്തിൽ, ടെസ്‌ലയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ 19 അപകട മരണങ്ങൾ റിപ്പോർട്ട് ചെയ്തു. റോഡുകളിൽ യാന്ത്രികമായി ബ്രേക്ക് ചെയ്യാനും സ്റ്റിയർ ചെയ്യാനും അനുവദിക്കുന്നതാണ് ഓട്ടോപൈലറ്റ് വാഹനങ്ങളെങ്കിലും അവയെ സ്വയം ഓടിക്കാൻ പ്രാപ്തമാക്കുന്നില്ല.8,30,000 ടെസ്‌ല വാഹനങ്ങളിൽ ഓട്ടോപൈലറ്റിന്റെ അപാകതകളെ കുറിച്ചുള്ള  അന്വേഷണം അധികൃതർ പുതുക്കിയിരുന്നു. തുടർന്ന് ടെസ്‌ല വാഹനങ്ങൾ തിരിച്ചു വിളിക്കാൻ നിർദേശിക്കുകയും ചെയ്തു.

Latest News