ഗ്രൂപ്പ് ചാറ്റുകളില്‍ പ്രൊഫൈല്‍ ഫോട്ടോ കാണാം, വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍

ഗ്രൂപ്പ് ചാറ്റുകളില്‍ പ്രൊഫൈല്‍ ഫോട്ടോകള്‍ കാണാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചറുമായി വാടസ്ആപ്പ്. ഡെസ്‌ക്‌ടോപ്പില്‍ ബീറ്റാ ടെസ്റ്ററുകള്‍ക്കായാണ് പുതിയ ഫീച്ചര്‍ ആരംഭിച്ചിരിക്കുന്നത്. ഫോണ്‍ നമ്പര്‍ ഇല്ലാത്ത അല്ലെങ്കില്‍ ഒരേ പേരുള്ള ഗ്രൂപ്പിലെ അംഗങ്ങളെ തിരിച്ചറിയാന്‍ പുതിയ ഫീച്ചര്‍ സഹായിക്കുമെന്ന് വാട്‌സ്ആപ്പിലെ പുതുമകള്‍ മുന്‍കൂട്ടി ഉപയോക്താക്കളില്‍ എത്തിക്കുന്ന വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗ്രൂപ്പ് അംഗം പ്രൊഫൈല്‍ ഫോട്ടോ നല്‍കിയില്ലെങ്കിലോ സ്വകാര്യതാ നിയന്ത്രണങ്ങള്‍ കാരണം അത് മറച്ചിരിക്കുകയാണെങ്കിലോ  ഡിഫോള്‍ട്ട് പ്രൊഫൈല്‍ ഐക്കണ്‍ ദൃശ്യമാകുകയും കോണ്‍ടാക്റ്റ് പേരിന്റെ അതേ നിറം ഉപയോഗിച്ച് അത് ഹൈലൈറ്റ് ചെയ്യുകയും ചെയ്യും.
ആന്‍ഡ്രോയിഡിനായുള്ള വാട്‌സ്ആപ്പ് ബീറ്റയിലും പുതിയ ഫീച്ചര്‍ ഉടന്‍ പുറത്തിറങ്ങും.
ഒക്ടോബറിലാണ് വാട്‌സ്ആപ്പ് ഡെസ്‌ക്‌ടോപ്പ് ബീറ്റയ്ക്കായുള്ള പുതിയ ഫീച്ചറില്‍  പ്രവര്‍ത്തനം തുടങ്ങിയത്.
ഗ്രൂപ്പ് അംഗങ്ങളെ അവരുടെ ഗ്രൂപ്പുകളിലെ മറ്റുള്ളവരെ നന്നായി തിരിച്ചറിയാന്‍ സഹായിക്കുന്ന ഫീച്ചര്‍ ഐഒഎസ് ബീറ്റയിലും അവതരിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

 

Latest News