Sorry, you need to enable JavaScript to visit this website.

യുവതിയെ തട്ടിക്കൊണ്ടുപോയ ബന്ധുവിനെ കഴുത്തറുത്ത് കൊന്നു

ഹൈദരാബാദ്- തെലങ്കാനയില്‍ പ്രണയത്തിന്റെ പേരില്‍ 24 കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ജമ്മുകുണ്ട മുനിസിപ്പാലിറ്റിയിലെ കോതപ്പള്ളി സ്വദേശിയായ മന്ദ സന്തോഷ് ആണ് കൊല്ലപ്പെട്ടത്.
പ്രണയത്തിന്റെ പേരിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട യുവാവും പ്രതി ജിദി രാമകൃഷ്ണയും
ബന്ധുക്കളാണെന്നും പെയിന്റര്‍മാരായി ജോലി ചെയ്തിരുന്നവരാണെന്നും പോലീസ് പറഞ്ഞു.
ഭാര്യ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് തിനിച്ച് താമസിച്ചിരുന്ന സന്തോഷ് ശിവരാമകൃഷ്ണയുടെ സഹോദരിയുമായി അവിഹിതബന്ധത്തിലേര്‍പ്പെട്ടു.
കഴിഞ്ഞ മാസം ഒക്‌ടോബര്‍ 24ന് ഇരുവരും ഒളിച്ചോടിയതിനെ തുടര്‍ന്ന് ശിവരാമകൃഷണയും മാതാപിതാക്കളെയും പോലീസില്‍ പരാതി നല്‍കി.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ദമ്പതികള്‍ തിരിച്ചെത്തുകയും പ്രശ്‌നം പഞ്ചായത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കുകയും തുടര്‍ന്ന് പരാതി പിന്‍വലിക്കുകയും ചെയ്തു.
എന്നാല്‍, സന്തോഷിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ച ശിവരാമകൃഷ്ണ ബുധനാഴ്ച രാത്രി ആക്രമിക്കുകയായിരുന്നു.മദ്യഷാപ്പില്‍ വെച്ചായിരുന്നു കൊലപാതകം.
പോലീസ് സംഭവസ്ഥലത്തെത്തി സന്തോഷിനെ ജമ്മുകുണ്ട സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.

 

Latest News