ജര്‍മ്മനിയില്‍ ചികിത്സയ്ക്കു  ശേഷം ഉമ്മന്‍ ചാണ്ടി തിരിച്ചെത്തി 

തിരുവനന്തപുരം- ജര്‍മ്മനിയിലെ വിദഗ്ദ്ധ ചികിത്സയ്ക്ക് ശേഷം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സംസ്ഥാനത്ത് തിരിച്ചെത്തി. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. ആരോഗ്യവാനാണെങ്കിലും കുറച്ചു നാള്‍ കൂടി പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.നവംബര്‍ ആറിനായിരുന്നു വിദഗ്ദ്ധ ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടി ജര്‍മനിയിലേക്ക് തിരിച്ചത്. യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കല്‍ സര്‍വകലാശാലകളിലൊന്നായ ബര്‍ലിനിലെ ചാരിറ്റി ആശുപത്രിയിലായിരുന്നു ചികിത്സ. 312 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുളളതാണ് ചാരിറ്റി ആശുപത്രി. 11 നോബല്‍ സമ്മാന ജേതാക്കള്‍ ഇവിടെ ഗവേഷകരായി പ്രവര്‍ത്തിച്ചിട്ടുണ്ട്.ലേസര്‍ ശസ്ത്രക്രിയയ്ക്ക് അദ്ദേഹത്തെ വിധേയനാക്കി.മക്കളായ മറിയയ്ക്കും ചാണ്ടി ഉമ്മനും ഒപ്പം ബെന്നി ബഹനാന്‍ എം.പിയും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.


 

Latest News