കൊല്‍ക്കത്ത - പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ നവോഡ പോലീസ് സ്‌റ്റേഷന് കീഴിലുള്ള പിപ്രഖാലി പ്രദേശത്ത് ബുധനാഴ്ച ഉച്ചക്ക് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി അബു താഹര്‍ ഖാന്റെ കാര്‍ ഇടിച്ച് നാല് വയസ്സുള്ള കുട്ടി മരിച്ചു. ഹാസിം സര്‍ക്കാര്‍ എന്ന കുട്ടിയാണ് മരിച്ചത്.
ഖാന്‍ ബഹരംപൂരിലേക്ക് പോകുകയായിരുന്നതിനിടെ സംഭവം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മുര്‍ഷിദാബാദ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകടം നടക്കുമ്പോള്‍ അമ്മ ഒപ്പമില്ലായിരുന്നുവെന്ന് ഖാന്‍ പറഞ്ഞു. കുട്ടി ഒറ്റക്ക് റോഡില്‍ കറങ്ങുകയായിരുന്നു. അമ്മ ബാങ്കില്‍ പോയിരുന്നു, എങ്ങനെയോ കുട്ടി അമ്മയില്‍നിന്ന് വിട്ട് റോഡിലിറങ്ങുകയായിരുന്നു.