ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായവര്‍ 38 ആയി

പാലക്കാട്- ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ കൊപ്പം ഡിവിഷന്‍ സെക്രട്ടറിയും ജില്ലാ കമ്മിറ്റി മെമ്പറുമായിരുന്ന പട്ടാമ്പി വിളയൂര്‍ നൗഷാദിനെ(40)യാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
കേസില്‍ ഉള്‍പ്പെട്ട പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചു എന്നതാണ് ഇയാള്‍ക്കെതിരായ കുറ്റം. കേസിലെ 48-ാം പ്രതിയാണ് നൗഷാദ്. ഇതോടെ ശ്രീനിവാസന്‍ വധക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 38 ആയി.

 

Latest News