VIDEO ഡ്രൈവര്‍ ശല്യം ചെയ്തു; ഓടുന്ന ഓട്ടോയില്‍നിന്ന് പെണ്‍കുട്ടി പുറത്തേക്ക് ചാടി

ഔറംഗാബാദ്-  ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന്  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി അമിതവേഗതയിലായിരുന്ന ഓട്ടോറിക്ഷയില്‍നിന്ന് പുറത്തേക്ക് ചാടി.  മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലാണ് സംഭവം. പട്ടാപ്പകല്‍ തിരക്കേറിയ പ്രധാന റോഡിലൂടെ പോയ ഓട്ടോയില്‍നിന്ന് പെണ്‍കുട്ടി ചാടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഡ്രൈവര്‍ സയ്യിദ് അക്ബര്‍ ഹമീദ് എന്നയാളെ  പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിയുടെ അശ്ലീല പരാമര്‍ശങ്ങളും ലൈംഗികാതിക്രമങ്ങളും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ചാടിയതെന്ന് പോലീസ് പറഞ്ഞു. രക്ഷപെടുന്നതിനിടെ തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയെ സഹായിക്കാന്‍ നിരവധി പേര്‍ ഓടിയെത്തി.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്ന പോക്‌സോ പ്രകാരമാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

പെണ്‍കുട്ടി ഉസ്മാന്‍പുര പ്രദേശത്ത് നിന്ന് ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് പോകുകയായിരുന്നുവെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ ഗണ്‍പത് ദാരാഡെയെ  പറഞ്ഞു,  െ്രെഡവര്‍ അശ്ലീലമായി സംസാരിക്കുകയും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഔറംഗബാദിലെ സില്ലി ഖാന കോംപ്ലക്‌സിനു സമീപമാണ് ഓട്ടോയില്‍ നിന്ന് പുറത്തേക്ക് ചാടിയതെന്നും തലയ്ക്ക് പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.

 

Latest News