ആലപ്പുഴ- മുംബൈയില്‍ വെച്ച് യുവതിയുടെ രണ്ടുകോടി രൂപ തട്ടിയെടുത്ത യുവാവിനെ കാര്‍ തടഞ്ഞ് പിടികൂടി. ആലപ്പുഴ പൂങ്കാവ് സ്വദേശി ടോണി തോമസാണ് പിടിയിലായത്. മുംബെയില്‍ സോഫ്റ്റുവെയര്‍ കമ്പനിയില്‍ പാര്‍ട്ണറായ യുവതിയുടെ പണമാണ് തട്ടിയത്. നഗരത്തിലൂടെ കാറില്‍ പോകുമ്പോള്‍ പോലീസ് ഇയാളെ വളയുകയായിരുന്നു. കാര്‍ തുറക്കാതെ വന്നപ്പോള്‍ ചില്ല് പൊളിച്ച് ലോക്ക് തുറന്ന് പിടികൂടുകയായിരുന്നു.






