ഒമാന്‍ തീരത്ത് ടാങ്കര്‍ ആക്രമിച്ചത് ഇറാനെന്ന് ഇസ്രായേല്‍, ഉപയോഗിച്ചത് ഡ്രോണ്‍

ജറൂസലം- ഒമാന്‍ തീരത്ത് എത്തിയ ടാങ്കര്‍ ആക്രമിച്ചതിനു പിന്നില്‍ ഇറാനാണെന്നും  ഉക്രൈനില്‍ റഷ്യക്ക് വിതരണം ചെയ്ത തരത്തിലുള്ള ഡ്രോണ്‍ ആണ് ഉപയോഗിച്ചതെന്നും ഇസ്രായേല്‍ ഉദ്യോഗസ്ഥന്‍ ആരോപിച്ചു. ടാങ്കറിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള ഈസ്‌റ്റേണ്‍ പസഫിക് ഷിപ്പിംഗ് അറിയിച്ചു.
ചൊവ്വാഴ്ചയാണ് ഒമാന്‍ തീരത്ത് ടാങ്കര്‍ ആക്രമിക്കപ്പെട്ടത്. അപകടത്തില്‍ ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ടാങ്കറിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചതായി ടാങ്കര്‍ പസഫിക് സിര്‍ക്കോണ്‍ കൈകാര്യം ചെയ്യുന്ന ഈസ്‌റ്റേണ്‍ പസഫിക് ഷിപ്പിംഗ് പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (യുകെഎംടിഒ)  അറിയിച്ചു.
ഒമാന്‍ തീരത്ത് നിന്ന് ഏകദേശം 150 മൈല്‍ അകലെ നടന്ന സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഇസ്രായേലി ശതകോടീശ്വരന്‍ ഇഡാന്‍ ഓഫര്‍ നിയന്ത്രിക്കുന്ന സിംഗപ്പൂര്‍ ആസ്ഥാനമായുള്ള സ്ഥാപനം പറഞ്ഞു. എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നും കമ്പനി അറിയിച്ചു.
ത്.

 

Latest News