എയർപോർട്ടിലും വിമാനത്തിലും ഇനി മാസ്‌ക് നിര്‍ബന്ധമില്ല; ഉത്തരവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി- ആഭ്യന്തര, അന്തര്‍ദേശീയ യാത്രക്കാര്‍ക്ക് വിമാനങ്ങളിലും എയർപോർട്ടുകളിലും  മാസ്‌ക് നിര്‍ബന്ധമാക്കിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. കോവിഡ് കേസുകളില്‍ ഗണ്യമായ കുറവുണ്ടായ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. യാത്ര ചെയ്യുമ്പോള്‍ മാസ്‌കോ മുഖാവരണമോ ധരിക്കണമെന്ന് നിര്‍ബന്ധമില്ല. യാത്രക്കാര്‍ക്ക് അവരുടെ ഇഷ്ടാനുസരണം ഇത് ധരിക്കാമെന്നും മന്ത്രാലയം അറിയിച്ചു. കോവിഡ് ഭീഷണി കണക്കിലെടുത്ത് വിമാനത്തില്‍ അറിയിപ്പുകള്‍ നല്‍കുന്നത് തുടരാമെങ്കിലും പിഴയോ മറ്റു ശിക്ഷകളോ ഉള്ളതായി അറിയിക്കേണ്ടതില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

 

Tags

Latest News