റിയാദ് - ഹൂതികൾ റിയാദിനെ ലക്ഷ്യമാക്കി രണ്ടു തവണ മിസൈലാക്രമണം നടത്തി. ഹൂതികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ റിയാദ് ആകാശത്ത് വെച്ച് സൗദി വ്യോമ സേന തകർക്കുകയായിരുന്നു. ആളപായമോ മറ്റോ റിപ്പാർട്ട് ചെയ്തിട്ടില്ല. ഇന്ന് രാവിലെ 11.30ഓടെയാണ് സംഭവം. ആകാശത്ത് വൻ സ്‌ഫോടന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു.