ധൂര്‍ത്തിന് ഒരു കുറവുമില്ല, മന്ത്രിമാര്‍ക്കും  ചീഫ് വിപ്പിനും ഇന്നോവ ക്രിസ്റ്റ വാങ്ങുന്നു 

തിരുവനന്തപുരം-മൂന്നു മന്ത്രിമാര്‍ക്കും ചീഫ് വിപ്പിനും പുതിയ വാഹനം വാങ്ങാന്‍ 1.30 കോടി അനുവദിച്ചു. മന്ത്രിമാരായ ജി.ആര്‍.അനില്‍, വി.എന്‍.വാസവന്‍, വി.അബ്ദുറഹിമാന്‍, ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് എന്നിവര്‍ക്കാണ് പുതിയ വാഹനങ്ങള്‍ വാങ്ങുന്നത്.ഇന്നോവ ക്രിസ്റ്റയാണ് ഇവര്‍ക്കായി വാങ്ങുന്നത്.
നാല് ഇന്നോവ ക്രിസ്റ്റ വാങ്ങുന്നതിന് 1.30 കോടി അനുവദിച്ചു. ടൂറിസം വകുപ്പില്‍ നിന്ന് ഈ മാസം 10 ന് ആണ് ഉത്തരവിറങ്ങിയത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കെയാണ് നടപടി.
മുഖ്യമന്ത്രിയുടെ യാത്രക്കായി മുമ്പ് കിയാ കാര്‍ണിവല്‍ വാങ്ങിയിരുന്നു. വാഹനത്തിന് 33,31,000 രൂപ വിലവരും. കറുത്ത നിറത്തിലെ കിയ കാര്‍ണിവല്‍ 8എടി ലിമോസിന്‍ പ്ലസ് 7 സീറ്റര്‍ ആണ്. വാഹനം വാങ്ങാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ്സെക്രട്ടറി ടി.കെ.ജോസ് ഉത്തരവിറക്കുകയായിരുന്നു

Latest News