ഖുലൈസ്- ഉംറ നിര്‍വഹിക്കാനെത്തിയ ഇന്ത്യന്‍ കുടുംബം വാഹനാപകടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു. തമിഴ്‌നാട് പുതുച്ചേരി സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. മുഹമ്മദ് സമീര്‍ (31) കറൈക്കല്‍ ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന സഹോദന്‍ നൂറുല്‍ അമീന്‍ മക്ക ആശുപത്രിയില്‍ ചികിത്സയിലാണ്. നൂറുല്‍ അമീന്റെ ഭാര്യ റഹ്മത്തുന്നിസ നിസ്സാര പരിക്കുകളോടെ ആശുപത്രി വിട്ടു. ഖത്തറില്‍നിന്നാണ് ഇവര്‍ ഉംറ നിര്‍വഹിക്കാനെത്തിയത്.
മക്ക- മദീന റോഡില്‍ ജിദ്ദയില്‍നിന്ന് 100 കി.മീ അകലെ ഖുലൈസില്‍ ചൊവ്വ രാവിലെ ഏഴു മണിയോടെയാണ് അപകടം. മദീനയില്‍ നിന്ന് മക്കയിലേക്ക് മടങ്ങിയ സംഘം സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സമീറിന്റെ മൃതദേഹം ഖുലൈസ് ജനറല്‍ ഹോസ്പിറ്റലിലാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം മറവു ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളുമായി ഖുലൈസ് കെ.എം.സി.സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.






