പീഡനക്കേസില്‍ ചോദ്യം ചെയ്യാന്‍ ഷോണ്‍ ജോര്‍ജ് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി- നടിയെ പീഡിപ്പിച്ച കേസില്‍ ഇരക്കെതിരെ മോശമായ സന്ദേശം പ്രചരിപ്പിച്ചെന്ന കേസില്‍ ചോദ്യം ചെയ്യലിന് ബുധനാഴ്ച ഹാജരാകാനാവശ്യപ്പെട്ട് പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി.
ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് കോട്ടയം ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തണമെന്നാണ് നോട്ടീസ്. സിനിമ നടിയെ പീഡിപ്പിച്ച കേസില്‍ സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെന്നാണ് കുറ്റം. നേരത്തെ ഷോണിന്റെ വീട് റെയ്ഡ് ചെയ്ത ക്രൈംബ്രാഞ്ച് മൊബൈല്‍ ഫോണും മറ്റും പരിശോധിച്ചിരുന്നു.

 

Latest News