മൂന്ന് ഇസ്രായേലികളെ കുത്തി പരിക്കേല്‍പിച്ച ഫലസ്തീനിയെ വെടിവെച്ചുകൊന്നു

വെസ്റ്റ്ബാങ്ക്- അധിനിവേശ വെസ്റ്റ്ബാങ്കിലെ കുടിയേറ്റ കേന്ദ്രത്തില്‍  മൂന്ന് ഇസ്രായേലികളെ കുത്തി പരിക്കേല്‍പിച്ച ഫലസ്തീനിയെ ഇസ്രായേല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചു കൊന്നു.
വെസ്റ്റ് ബാങ്ക് സെറ്റില്‍മെന്റിലെ ഗ്യാസ് സ്‌റ്റേഷന് സമീപം നടന്ന ആക്രമണത്തില്‍ കുത്തേറ്റ മൂന്ന് പേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണെന്ന് മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വ്യാവസായിക മേഖലയിലേക്കുള്ള പ്രവേശന കവാടത്തില്‍ വെച്ചാണ് ഫലസ്തീനി ഇസ്രായേലികളെ ആക്രമിച്ചത്.  തുടര്‍ന്ന് അടുത്തുള്ള ഗ്യാസ് സ്‌റ്റേഷനിലേക്ക് പോയി അവിടെ കൂടുതല്‍ ആളുകളെ കുത്തിയതായും ഇസ്രായേല്‍ സൈന്യം പറയുന്നു,
സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് അക്രമിയെ വെടിവെച്ചുകൊന്നതെന്നും ഇസ്രായേല്‍ അധികൃതര്‍ പറഞ്ഞു. ഇസ്രായേല്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത വീഡിയോയില്‍ അക്രമിയെന്ന് സംശയിക്കപ്പെടുന്ന ഒരാള്‍ ഹൈവേയിലൂടെ ഓടുന്നതും വെടിയേറ്റ ശേഷം നിലത്ത് വീഴുന്നതും കാണിച്ചു.
ഫലസ്തീന്‍ പൗരന്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പിന്നീട് സ്ഥിരീകരിച്ചു.
ഈ വര്‍ഷം കുറഞ്ഞത് 23 ഇസ്രായേലികളും 130 ലധികം ഫലസ്തീനികളും കൊല്ലപ്പെട്ട വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലും നടന്ന ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിലെ ഏറ്റവും പുതിയ ആക്രമണമാണിത്.


30 ലക്ഷം വാഗ്ദാനം ചെയ്ത് അവരാണ് വഞ്ചിച്ചത്; സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍

200 കോടിയുടെ കള്ളപ്പണക്കേസില്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് മുന്‍കൂര്‍ ജാമ്യം

ഗ്യാന്‍വാപി തര്‍ക്കം: അഖിലേഷ് യാദവിനും അസദുദ്ദീന്‍ ഉവൈസിക്കും എതിരെ പരാതി

Latest News