ന്യൂദല്‍ഹി-വ്യക്തികളെ ഇടിച്ച് കാണിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണം എന്ന അലിഖിത പതിവ് ജഡ്ജിമാര്‍ പാലിക്കാറുണ്ടെന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ നിരീക്ഷണം. ഈ കീഴ്‌വഴക്കം രാഷ്ട്രീയക്കാരും, അധികാര സ്ഥാനം വഹിക്കുന്ന പൊതു പ്രവര്‍ത്തകരും പാലിക്കണമെന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ച് അഭിപ്രായപ്പെട്ടു. മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള പൊതു പ്രവര്‍ത്തകര്‍ മറ്റുള്ളവരുടെ വികാരം വ്രണപെടുത്തുന്ന പരാമര്‍ശങ്ങള്‍ തടയാന്‍ മാര്‍ഗരേഖ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ വിധി പറയാനായി സുപ്രീം കോടതി ഭരണഘടന ബെഞ്ച് മാറ്റി. മുന്‍മന്ത്രി എം.എ മണി പെമ്പിളൈ ഒരുമയ്‌ക്കെതിരെ നടത്തിയ അധിക്ഷേപകരമായ പ്രസ്താവനകള്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹര്‍ജികളാണ് ഭരണഘടന ബെഞ്ച് പരിഗണിച്ചത്.






