VIDEO ജി 20 ഉച്ചകോടി വേദിയില്‍ സൗദി കിരീടാവകാശിക്ക് ഊഷ്മള വരവേല്‍പ്

ബാലി- സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ഇന്തോനേഷ്യയിലെ ബാലിയിലെത്തി. ബാലി എയര്‍പോര്‍ട്ടില്‍ ഇന്തോനേഷ്യയുടെ നിക്ഷേപകാര്യ കോര്‍ഡിനേറ്റിംഗ് മന്ത്രി ലുഹുത് ബിന്‍സര്‍ കിരീടാവകാശിയെ സ്വീകരിച്ചു.


സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജുകുമാരന്‍, വിദേശകാര്യ സഹമന്ത്രി തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് എന്നിവരടക്കമുള്ള പ്രതിനിധി സംഘം മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമരനോടൊപ്പമുണ്ട്.
ജി 20 ഉച്ചകോടിക്കുശേഷം കിരീടാവകാശി വിവിധ ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കും.

 

Latest News