കോഴിക്കോട്- സഹോദരിമാരായ പെണ്‍കുട്ടികളോടെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ കോടഞ്ചേരി പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സി ജി വിനോദ് കുമാറിനെ (41) സസ്‌പെന്‍ഡ് ചെയ്തു. പരാതിയില്‍ കൂരാച്ചുണ്ട് പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നാണ് നടപടി.
കുട്ടികളുടെ അമ്മ താമരശ്ശേരി ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയിരുന്നു. വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ചെന്നും സ്വര്‍ണവും പണവും കവര്‍ന്നെന്നുമാണ് പരാതി. വിനോദ് കുമാര്‍ കഴിഞ്ഞ മാസം 13 മുതല്‍ അവധിയിലാണ്. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ഇയാള്‍ ഒളിവില്‍ പോയെന്നും അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.






