ജി-20 ഉച്ചകോടി: കിരീടാവകാശി ബാലിയിലേക്ക് യാത്ര തിരിച്ചു

റിയാദ് - ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ യാത്ര തിരിച്ചു. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയിലാണ് സൗദി സംഘം ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. പര്യടനത്തിനിടെ ഏതാനും ഏഷ്യന്‍ രാജ്യങ്ങളും കിരീടാവകാശി സന്ദര്‍ശിക്കുമെന്ന് റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ പറഞ്ഞു.

 

Latest News