പാര്‍ട്ടി യോഗത്തില്‍ കുഴഞ്ഞുവീണ കേരള കോണ്‍-എം നേതാവ് അന്തരിച്ചു

കോട്ടയം-കേരളാ കോണ്‍ഗ്രസ് എം നേതാവും കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റുമായ ജോയി കല്ലുപുര (78) അന്തരിച്ചു. പാര്‍ട്ടി മണ്ഡലം കമ്മിറ്റിയിലെ വാക്കേറ്റത്തിനിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി എട്ടരയോടെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ഈ മാസം ഏഴിനായിരുന്നു കടപ്ലാമറ്റത്തെ കേരള കോണ്‍ഗ്രസ് എം ഓഫീസില്‍ ജോയി കുഴഞ്ഞുവീണത്. തുടര്‍ന്ന് ചികിത്സയിലായിരുന്നു. ജോയിക്ക് കേരള കോണ്‍ഗ്രസ് എം നേതാക്കളില്‍നിന്ന് മാനസിക പീഡനം ഉണ്ടായെന്ന് ആരോപിച്ച് ഭാര്യ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു.

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് ജോയി കുഴഞ്ഞു വീണതും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതും.

 

Latest News