റോ ഉദ്യോഗസ്ഥന്‍ ദല്‍ഹിയില്‍ പത്താം നിലയില്‍നിന്ന് ചാടി മരിച്ചു

ന്യൂദല്‍ഹി-റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗ് (റോ) ഉദ്യോഗസ്ഥന്‍ ദല്‍ഹിയിലെ ഓഫീസിലെ പത്താം നിലയില്‍നിന്ന് ചാടി മരിച്ചു. ഏജന്‍സിയുടെ ലോധി കോളനി പ്രദേശത്തെ ഓഫീസിലാണ് സംഭവം. പത്താം നിലയില്‍നിന്ന് ചാടിയ ഉദ്യോഗസ്ഥന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഉദ്യോഗസ്ഥന്‍ കുറച്ചു കാലമായി വിഷാദം അനുഭവിക്കുകയായിരുന്നുവെന്ന് ദല്‍ഹി പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.

 

Latest News