ഹൈദരാബാദ് നിയമ വിദ്യാര്‍ഥിക്ക് നീതി നിഷേധിച്ചാല്‍ പ്രക്ഷോഭമെന്ന് വി.എച്ച്.പി

ഹൈദരാബാദ്- കോളേജില്‍ വെച്ച് നിയമ വിദ്യാര്‍ത്ഥിയെ ആക്രമിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് മുന്നറിയിപ്പ് നല്‍കി.
നിയമവിദ്യാര്‍ത്ഥി ഹിമാങ്ക് ബന്‍സാല്‍ ആക്രമിക്കപ്പെട്ട സംഭവം ഗൗരവമുള്ളതാണ്. കുറ്റവാളികള്‍ അവന്റെ ജനനേന്ദ്രിയത്തില്‍ പോലും ആക്രമണം നടത്തിയെന്നും വിശ്വഹിന്ദു പരിഷത്തിന്റെ ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിനു പിന്നില്‍ ഇസ്ലാമിക ഗ്രൂപ്പായതു കൊണ്ടാണ് പോലീസ് നടപടി സ്വീകരിക്കാത്തതെന്ന് അദ്ദേഹം ആരോപിച്ചു. ഹിന്ദു ബാലന് നീതി ലഭിച്ചില്ലെങ്കില്‍ സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബന്‍സാല്‍ മുന്നറിയിപ്പ് നല്‍കി.
ഹൈദരാബാദിലെ ഐസിഎഫ്എഐ ഫൗണ്ടേഷന്‍ ഫോര്‍ ഹയര്‍ എജ്യുക്കേഷനില്‍ (ഐഎഫ്എച്ച്ഇ) ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഹിമാങ്ക് ബന്‍സാലിനെ തല്ലുകയും ചവിട്ടുകയും കൈകള്‍ വളച്ചൊടിക്കുകയും ചെയ്യുന്ന വീഡിയോ വൈറലായിരുന്നു.

 

 

Latest News