ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തെ തുടര്‍ന്ന് കോളേജ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ 25 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യഭാഗങ്ങളില്‍ നിന്നുള്ള അമിതരക്തസ്രാവത്തെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടിയുടെ ദാരുണാന്ത്യം. ഉന്നാവോയിലാണ് സംഭവം. ബലാത്സംഗത്തിന് മുമ്പ് ലൈംഗികോത്തേജകത്തിനുള്ള ഗുളിക കഴിച്ചിരുന്നതായി അറസ്റ്റിലായ പ്രതി രാജ് ഗൗതം പോലീസിനോട് പറഞ്ഞു.
മറ്റാരുമില്ലാത്ത സമയത്ത് യുവതിയുടെ വീട്ടിലെത്തിയ പ്രതി
യുവതി ബോധരഹിതയാകുകയും സ്വകാര്യഭാഗങ്ങളില്‍ നിന്ന് രക്തസ്രാവമുണ്ടാകുകയും ചെയ്യുന്നതുവരെ പ്രതി ബലാത്സംഗം തുടര്‍ന്നുവെന്ന് പോലീസ് പറഞ്ഞു. രക്തസ്രാവമുണ്ടായതോടെ പ്രതി ഭയന്ന് അവിടെനിന്ന് ഓടി രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു.
ഇളയസഹോദരി വീട്ടിലെത്തിയ ശേഷമാണ് ബോധരഹിതയായി കിടന്ന യുവതിയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ യുവതി മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ മൃതദേഹപരിശോധനയിലാണ് ബലാത്സംഗം സ്ഥിരീകരിച്ചത്. സ്വകാര്യഭാഗങ്ങളിലുണ്ടായ ഗുരുതരപരിക്കുകളാണ് മരണകാരണമെന്ന് പോലീസ് അറിയിച്ചു.
യുവതിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് പോലീസിനെ പ്രതിയിലേക്കെത്തിച്ചത്. യുവതി തനിച്ചാണെന്ന് വിവരം മനസിലാക്കിയാണ് ബലാത്സംഗത്തിന് മുതിര്‍ന്നതെന്ന് പ്രതി മൊഴി നല്‍കിയതായി പോലീസ് സൂപ്രണ്ട് സിദ്ധാര്‍ഥ ശങ്കര്‍ പറഞ്ഞു.






