ട്രംപിന്റെ മകള്‍ ടിഫാനിയും ലബനീസ് കാമുകന്‍ മൈക്കിള്‍ ബൗളസും വിവാഹിതരായി

ഫ്‌ളോറിഡ- യു.എസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ടിഫാനി ട്രംപും ലബനീസ് കാമുകന്‍ മൈക്കിള്‍ ബൗളസും തമ്മില്‍ വിവാഹിതരായി. ട്രംപിന്റെ വസതിയിലും ക്ലബിലുമായിരുന്നു വിവാഹ സല്‍ക്കാരം. നിക്കോള്‍ ചുഴലിക്കാറ്റ് ഭീഷണി ഉണ്ടായിരുന്നെങ്കിലും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടന്നു.
ടിഫാനിയുടെ വിവാഹ വസ്ത്രം ഒരുക്കിയത് ലബനീസ് ഡിസൈനര്‍ എലി സാബാണെന്ന് അവരുടെ മാതാവ് മാര്‍ല മാപ്ള്‍സ് പറഞ്ഞു.
കോടികളുടെ സ്വത്തിന്റെ അനന്തരാവകാശിയും 25 കാരനുമായ ബൗളസിന്റെ മാതാപിതാക്കള്‍ ലെബനോന്‍കാരാണ്. ലെബനോനിലും നൈജീരിയയിലുമായാണ് വളര്‍ന്നത്. പിതാവിന് നൈജീരിയയില്‍ വാഹന വിതരണ കമ്പനിയായിരുന്നു.
ബൗളസുമായുള്ള വിവാഹ നിശ്ചയം 2021 ജനുവരി 19ന് ട്രംപിന്റെ ഇളയ മകളായ ടിഫാനി അറിയിച്ചിരുന്നു. 2018 ല്‍ ഗ്രീക് ദ്വീപായ മൈക്കണോസില്‍ വെച്ച് കണ്ടുമുട്ടിയതിനുശേഷമാണ് ഇരുവരും പ്രണയം തുടങ്ങിയത്.

 

Latest News