ലിവ് ഇന്‍ പങ്കാളിയെ വെട്ടിനുറുക്കാന്‍ പ്രചോദനം ഡെക്‌സറ്റര്‍ ക്രൈം പരമ്പര

ന്യൂദല്‍ഹി- കൂടെ താമസിച്ചിരുന്ന യുവതിയെ കൊലപ്പെടുത്തി 35 കഷണങ്ങളാക്കി വനത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി അഫ്താബ് അമീന്‍ പൂനാവലക്ക് പ്രേരണ ഡെക്സ്റ്റര്‍ എന്ന ക്രൈം പരമ്പരയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍.
പകല്‍ സമയത്ത് പോലീസില്‍ ഫോറന്‍സിക് ടെക്‌നീഷ്യനായി ജോലി ചെയ്യുകയും ഒഴിവുസമയങ്ങളില്‍ കുറ്റവാളികളെ ക്രൂരമായി കൊല്ലുകയും ചെയ്യുന്ന നരഹത്യ പ്രവണതയുള്ള ഒരു മനുഷ്യനെക്കുറിച്ചുള്ള െ്രെകം സീരീസാണ് ഡെക്സ്റ്റര്‍.
ഒരു കോള്‍ സെന്ററില്‍ ചേരുന്നതിന് മുമ്പ് അഫ്താബ് ഒരു ഷെഫായി ജോലി ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍, ശരീരം മുറിക്കാന്‍ കത്തി എങ്ങനെ ഉപയോഗിക്കണമെന്ന് അയാള്‍ക്ക് അറിയാമായിരുന്നു.
ഒരു റഫ്രിജറേറ്റര്‍ വാങ്ങി ലിവ് ഇന്‍ പങ്കാളിയുടെ അവശിഷ്ടങ്ങള്‍ 18 ദിവസം സൂക്ഷിച്ച് പിന്നീട് അവ നീക്കം ചെയ്തുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
അഫ്താബും കൊല്ലപ്പെട്ട  ശ്രദ്ധയും മുംബൈയിലെ ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്തിരുന്നു.  അവിടെ വെച്ചാണ് ആദ്യം കണ്ടുമുട്ടിയതും പ്രണയം ആരംഭിച്ചതും.  കുടുംബം ബന്ധം അംഗീകാരിക്കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ ദല്‍ഹിയിലേക്ക് ഒളിച്ചോടി ഒരുമിച്ച് താമസം തുടങ്ങിയത്.

 

Latest News