കിളികൊല്ലൂരില്‍ പോലീസ് മര്‍ദനമേറ്റ സഹോദരങ്ങള്‍ക്കെതിരായ കേസ് തുടരും

കൊച്ചി- കിളികൊല്ലൂരില്‍ സഹോദരങ്ങളെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍  റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രമേ എഫ്.ഐ.ആര്‍ റദ്ദാക്കുന്നത് പരിഗണിക്കാനാകൂവെന്നും ഹരജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. സഹോദരങ്ങള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. ജസ്റ്റിസ് സിയാദ് റഹ് മാന്റെ സിംഗിള്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി കിളികൊല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് സൈനികന്‍ വിഷ്ണുവും സഹോദരനും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. തങ്ങളെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരായ അന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
തന്റെയും സഹോദരന്റെയും ഭാവി നശിപ്പിക്കുകയാണ് കേസിന് പിന്നിലെ ലക്ഷ്യമെന്നും വിഷ്ണു ഹരജിയില്‍ ആരോപിക്കുന്നു. സൈനികനെയും സഹോദരനെയും പോലീസ് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. സൈനികനും സഹോദരനുമെതിരെ വ്യാജ കുറ്റം ചുമത്തി കേസെടുക്കുകയും പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് കണ്ടെത്തുകയും ചെയ്തു. ഒമ്പത് പോലീസുകാര്‍ക്കെതിരെ പരാതി ഉയര്‍ന്നെങ്കിലും നാല് പേര്‍ക്കെതിരെ മാത്രമാണ് നടപടിയെടുത്തത.്‌

 

Latest News