കോഴിക്കോട് നഗരത്തില്‍ വിദ്യാര്‍ഥി ഇടിമിന്നലേറ്റ് മരിച്ചു

കോഴിക്കോട്- നഗരത്തില്‍ പുതിയങ്ങാടിയില്‍ വിദ്യാര്‍ഥിയെ ഇടിമിന്നലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കാരാപ്പറമ്പ് സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് അസൈന്‍ (15) ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലുമുണ്ടായിരുന്നു. സ്‌കൂളില്‍ നിന്ന് വന്നശേഷം കുട്ടി കളിക്കുന്നതിനായി സൈക്കിളില്‍ പോകുമ്പോഴാണ് ഇടിമിന്നലേറ്റതെന്ന് കരുതുന്നു. കുട്ടി താഴെ വീണു കിടക്കുന്നത് കണ്ട പ്രദേശവാസികള്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
ശരീരത്തില്‍ കാര്യമായ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു.

 

Latest News