ഷംന കാസിമിനെ തടവിലാക്കാന്‍ ശ്രമിച്ച പത്ത് പ്രതികളും ഹാജരാകണം

കൊച്ചി- നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയും മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ ഷംനയുമായി വിവാഹാഭ്യര്‍ത്ഥനയുമായി എത്തിയ ഹാരിസും റഫീഖും ഉള്‍പ്പെടെ 10 പ്രതികളോടും ഹാജരാകാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു.
പ്രതികളായ റഫീഖ് (റാഫി/അന്‍വര്‍), മുഹമ്മദ് ഷെരീഫ്, രമേശ്, അഷ്‌റഫ്, അബ്ദുള്‍ സലാം, മുഹമ്മദ് ഹാരിസ്, റഹീം, കെ.കെ.അബൂബക്കര്‍, നജീബ് രാജ, ജാഫര്‍ സാദിഖ് എന്നിവര്‍ ഡിസംബര്‍ 12ന് ഹാജരാകണമെന്ന് ജില്ലാ ജഡ്ജി ഹണി എം.വര്‍ഗീസ് നിര്‍ദ്ദേശിച്ചു.

സ്വര്‍ണക്കടത്ത് ആവശ്യവുമായാണ് സംഘം ഷംനയെ സമീപിച്ചത്. ഷംന വിസമ്മതിച്ചതോടെ ഹാരിസ്, റഫീഖ്, ഷെരീഫ് എന്നിവരടങ്ങുന്ന സംഘം വിവാഹത്തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.

 

Latest News