ഹായില്‍- പള്ളിമുക്ക് കുളങ്ങര പടിഞ്ഞാറ്റത്തില്‍ താജുദീന്റെ മകന്‍ അബുസാലി (53) സൗദി അറേബ്യയിലെ ഹായിലില്‍ ആശുപത്രിയില്‍ നിര്യാതനായി. ഹായില്‍ പട്ടണത്തില്‍ വാട്ടര്‍ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.
ഹായില്‍ കിംഗ് ഖാലിദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 25 വര്‍ഷമായി പ്രവാസിയാണ്. രണ്ട് വര്‍ഷം മുമ്പാണ് ഒടുവില്‍ നാട്ടില്‍ പോയി വന്നത്. നാട്ടില്‍ പോകാനുള്ള തയാറെടുപ്പിനിടെയാണ് ആശുപത്രിയിലായത്.
ഭാര്യ: റഹ്മത്ത്, മക്കള്‍: ഫാരിദ, അഫ്‌ന, ആസിയ, മരുമക്കള്‍: സുല്‍ഫിക്കര്‍ (ജിദ്ദ), സിയാദ് (ആധാരമെഴുത്ത്, കൊല്ലം). മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങളുമായി സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.






