പതിനഞ്ചുകാരി ഗര്‍ഭിണി; അമ്മയോടൊപ്പം താമസിച്ചിരുന്നയാള്‍ അറസ്റ്റില്‍

ഇടുക്കി-പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 44 കാരന്‍  അറസ്റ്റില്‍. പ്രദീപ് എന്ന പേരില്‍ മൂന്നാറില്‍ ഹോട്ടല്‍ തൊഴിലാളിയായി ജോലി ചെയ്തിരുന്ന തൃശൂര്‍ സ്വദേശി പത്മനാഭനാണ് പിടിയിലായത്.
ഭിന്നശേഷിക്കാരിയായ 15 കാരിയെയാണ് പ്രതി പീഡനത്തിനിരയാക്കിയത്. വര്‍ഷങ്ങളായി പെണ്‍കുട്ടിയുടെ അമ്മയ്‌ക്കൊപ്പമായിരുന്നു ഇയാളുടെ താമസം. വയറുവേദനയെത്തുടര്‍ന്നാണ് പെണ്‍കുട്ടി അമ്മയ്‌ക്കൊപ്പം താലൂക്ക് ആശുപത്രിയിലെത്തിയത്. കൂടെ ഇയാളുമുണ്ടായിരുന്നു.
മകള്‍ ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ അമ്മ അബോധവസ്ഥയിലായി. വെള്ളം വാങ്ങിവരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ പേഴ്‌സില്‍ നിന്ന് അമ്പത് രൂപയുമെടുത്ത് ഇയാള്‍ മുങ്ങി. ആശുപത്രി അധികൃതരാണ് വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

 

Latest News