ന്യൂദല്‍ഹി- കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കിയത് മാധമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാധ്യമങ്ങള്‍ എല്ലാം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സര്‍ക്കാര്‍ എന്തിന് ബുദ്ധിമുട്ടണമെന്നും എന്തും ചെയ്യാനുളള സ്വാതന്ത്ര്യം സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍. കഴിഞ്ഞ ദിവസം ദല്‍ഹിയിലെത്തിയ ഗവര്‍ണര്‍ ഇനി 20നാണ് കേരളത്തിലേക്ക് മടങ്ങുക.
സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ നീക്കിക്കൊണ്ടുളള ഓര്‍ഡിനന്‍സ് രാജ്ഭവനിലെത്തിച്ചിട്ടുണ്ട്. ഓര്‍ഡിനന്‍സില്‍ തീരുമാനം താനെടുക്കില്ലെന്നും രാഷ്ട്രപതിയ്ക്ക് അയക്കുമെന്നാണ് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം നല്‍കിയ സൂചന. നിയമപരമായി നീങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ സ്വാഗതം ചെയ്യുമെന്നും ഗവര്‍ണര്‍ അറിയിച്ചിരുന്നു.