പാലക്കാട് സ്വദേശി ജിദ്ദയില്‍ നിര്യാതനായി

ജിദ്ദ- പാലക്കാട്  ജില്ലയിലെ കുമ്പിടി  സ്വദേശി മുഹമ്മദ് അലി കോണിക്കല്‍ (58) ജിദ്ദയില്‍ നിര്യാതനായി. ജിദ്ദ രിഹാബ് ഏരിയയില്‍ താമസിച്ചിരുന്ന ഇദ്ദേഹത്തിന് ബദര്‍ സൂപ്പര്‍മാര്‍ക്കറ്റിലായിരുന്നു ജോലി. ഞായറാഴ്ച രാവിലെ അല്‍ മുസ്തക്ബല്‍ ആശുപത്രിയിലാണ് മരണം. രണ്ടു മക്കള്‍ ജിദ്ദയിലുണ്ട്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.

 

 

Latest News