ആധാര്‍ രേഖകള്‍ പുതുക്കല്‍ നിര്‍ബന്ധമല്ല, വിശദീകരിച്ച് കേന്ദ്രം

ന്യൂദല്‍ഹി- ആധാര്‍ പുതുക്കുന്നതില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. പത്തു വര്‍ഷം കഴിഞ്ഞ ആധാറിന്റെ രേഖകള്‍ നിര്‍ബന്ധമായി പുതുക്കേണ്ടെന്ന് കേന്ദ്രം. ആധാര്‍ ചട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ ഭേദഗതികളുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് ഐ.ടി മന്ത്രാലയം വിശദീകരണക്കുറിപ്പ് ഇറക്കിയത്. രേഖകള്‍ പുതുക്കുന്നത് പ്രോത്സാഹിപ്പിക്കാനാണ് ഭേദഗതി. പ്രധാന തിരിച്ചറിയല്‍ രേഖയായി ആധാര്‍ നമ്പര്‍ മാറി. സര്‍ക്കാരിന്റെ വിവിധ പദ്ധതികളും സേവനങ്ങളും ലഭിക്കാന്‍ ആധാര്‍ നമ്പര്‍ ഉപയോഗിക്കുന്നുണ്ട്.

 

Latest News