കര്‍ണാടകയില്‍ ബി.ജെ.പി; ബി.ബി.സി നിഷേധിച്ചു 

ബംഗളൂരു- കര്‍ണാടക നിയസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കേവല ഭൂരിപക്ഷം നേടുമെന്ന അഭിപ്രായ സര്‍വേയുമായി തങ്ങള്‍ക്കു ബന്ധമില്ലെന്ന് ബി.ബി.സി അറിയിച്ചു. ബി.ബി.സി ന്യൂസിന്റെ പേരിലാണ് വാട്‌സാപ്പിലും മറ്റു സമൂഹ മാധ്യമങ്ങളിലും വ്യാജ സര്‍ഫേ ഫലം പ്രചരിച്ചത്. ബി.ജെ.പിക്ക് 135 സീറ്റും കോണ്‍ഗ്രസിന് 35 സീറ്റുമാണ് വ്യാജ സര്‍വേയില്‍ പ്രവചിച്ചിരിക്കുന്നത്. സര്‍വേ വ്യാജമാണെന്നും തങ്ങള്‍ അങ്ങനെയൊരു സര്‍വേ നടത്തിയിട്ടില്ലെന്നും ബി.ബി.സി ട്വിറ്ററില്‍ അറിയിച്ചു. തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്ത്യയില്‍ തങ്ങള്‍ അഭിപ്രായ സര്‍വേ നടത്താറില്ലെന്നും അവര്‍ വ്യക്തമാക്കി. 

Latest News