Sorry, you need to enable JavaScript to visit this website.

അനധികൃത ടാക്‌സി; സൗദിയില്‍ പിടിയിലായ 43 പേരെ നാടുകടത്തി

തുറൈഫ്- സൗദി അറേബ്യയിലെ തുറൈഫില്‍ പിടിയിലായ അനധികൃത ടാക്‌സിക്കാരില്‍ 43 പേരെ നാടുകടത്തിയതായി വിവരം. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് തുറൈഫില്‍നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നുമായി പോലീസ് പരിശോധനയില്‍ അനധികൃത ടാക്‌സിക്കാരായ നിരവധിപേര്‍ പിടിക്കപ്പെട്ടത്. ഇവരില്‍ ചിലരെ സ്‌പോണ്‍സര്‍മാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് വിട്ടയച്ചിരുന്നു. എന്നാല്‍ സ്‌പോണ്‍സര്‍ പോലീസില്‍ സമ്മര്‍ദ്ധം ചെലുത്തിയിട്ടും വിട്ടയക്കാത്തവരുമുണ്ട്.
വിവിധ രാജ്യക്കാരായ 43 പേരെ കയറ്റി വിട്ടതയാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഉത്തര അതിര്‍ത്തി പ്രവിശ്യ പോലീസ് മേധാവിയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് പോലീസ് ടാക്‌സി രംഗത്തുള്ള നിയമ ലംഘക്കര്‍ക്കായി വല വിരിച്ചത്. ഈ മേഖലയില്‍ പേര്‍ ധാരാളം പേര്‍ ജോലി ചെയ്യുന്നുണ്ട്. പോലീസ് പരിശോധന കര്‍ശനമാക്കിയതിനെ തുടര്‍ന്നാണ് നിരവധി പേര്‍ പിടിയിലായത്.
സ്വദേശി വനിതകളെയും കുട്ടികളെയും വിവിധ സ്ഥലങ്ങളിലേക്ക് അവരുടെ ആവശ്യപ്രകാരം കൊണ്ട് പോകുന്നതിനിടെ സാധാരണ ചെക്കിംഗ് പോയിന്റുകള്‍ക്കു പുറമെ, പ്രതീക്ഷിക്കാത്ത സ്ഥലത്ത് പോലും പോലീസ് സംഘം കാത്ത് നിന്നാണ് പരിശോധന നടത്തിയത്.  ഈ പരിശോധനക്ക് പുറമെ ഇഖാമ നിയമ ലംഘകര്‍ക്കായുള്ള ചെക്കിംഗ് വേറെയും നടക്കുന്നുണ്ട്.

 

 

Latest News