ടിവി താരം സിദ്ധാന്ത് സൂര്യവംശി ജിമ്മില്‍ കുഴഞ്ഞുവീണു മരിച്ചു

മുംബൈ- ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നടന്‍ സിദ്ധാന്ത് വീര്‍ സൂര്യവംശി കുഴഞ്ഞുവീണ് മരിച്ചു.46 വയസ്സായിരുന്നു. ജിമ്മില്‍ കുഴഞ്ഞു വീണ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം.
മോഡലിംഗ് രംഗത്തായിരുന്ന സിദ്ധാന്ത് ഏക്ത കപൂര്‍ നിര്‍മിച്ച ഖുസും എന്ന സീരിയലിലൂടെ മിനിസ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ചു. ശേഷം വന്ന സമീന്‍ സേ ആസ്മാന്‍ തക്, വിരുദ്ധ്, ഭാഗ്യവിധാത, മംമ്ത, ഖയാമത്ത് തുടങ്ങിയവ സിദ്ധാന്തിനെ പ്രേക്ഷകര്‍ക്കിടയില്‍ പ്രിയപ്പെട്ട താരമാക്കുക ആയിരുന്നു. 2007ല്‍ ഇന്ത്യന്‍ ടെലിവിഷന്‍ പുരസ്‌കാരം നേടി.  
ഇറ ചൗധരിയാണ് സിദ്ധാന്തിന്റെ ആദ്യ ഭാര്യ. 2015ല്‍ ഇരുവരും വിവാഹബന്ധം വേര്‍പെടുത്തി. 2017ല്‍ മോഡലും ഫാഷന്‍ കൊറിയോഗ്രാഫറുമായ അലീസിയ റാവത്തിനെ വിവാഹം ചെയ്തു.

Latest News