പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി രണ്ടാനച്ഛന്‍ മുങ്ങി

ഇടുക്കി- പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി രണ്ടാനച്ഛന്‍ മുങ്ങി. ഇയാള്‍ക്കുവേണ്ടി പോലീസ് തെരച്ചില്‍ ശക്തമാക്കി. 

പാലക്കാട് സ്വദേശിയായ രണ്ടാനച്ഛന്‍ പതിനഞ്ച് വര്‍ഷമായി പെണ്‍കുട്ടിയുടെ അമ്മയോടൊപ്പം താമസിക്കുന്നുണ്ട്. ഇയാള്‍ പല തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പുറത്തുവരുന്ന വിവരം. 

പെണ്‍കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം തിരിച്ചറിഞ്ഞത്. ഇതോടെയാണ് പീഡന വിവരം പുറത്തായത്. വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടിയെ രണ്ടാനച്ഛന്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനയ്ക്ക് ശേഷം പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് ഡോ്ക്ടര്‍ സ്ഥിരീകരിച്ചതോടെ രണ്ടാനച്ഛന്‍ ആശുപത്രിയില്‍ നിന്ന് മുങ്ങുകയായിരുന്നു. 

Latest News