ദോഹ- ഖത്തറില്‍ എയര്‍പോര്‍ട്ട് പാര്‍ക്കിംഗിനെ ചൊല്ലി ആശങ്ക വേണ്ട, പാര്‍ക്കിംഗ് ഏരിയയിലെ പിക്കപ്പും ഡ്രോപ്പ് ഓഫും സൗജന്യം. ഖത്തറിലെ എയര്‍പോര്‍ട്ടുകളില്‍ പാര്‍ക്കിംഗ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചത് സംബന്ധിച്ച് ഏറെ ആശങ്കകളാണ് നിലനില്‍കുന്നത്.
ലോകകപ്പിനെത്തുന്ന ആരാധകര്‍ക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി എയര്‍പോര്‍ട്ടിലെ കര്‍ബ് സൈഡുകളിലെ പിക്കപ്പും ഡ്രോപ്പ് ഓഫും നിര്‍ത്തലാക്കുകയും പുതിയ പാര്‍ക്കിംഗ് നിരക്കുകള്‍ നിലവില്‍ വരികയും ചെയ്തതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്.
ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പാര്‍ക്കിംഗ് ഏരിയയിലെ പിക്കപ്പും ഡ്രോപ്പ് ഓഫും സൗജന്യം. ഔദ്യോഗികമായി എത്ര മിനിറ്റാണ് സൗജന്യമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തിയത്.