ചേറൂര്‍-മുന്‍ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചാക്കീരി അബ്ദുല്‍ ഹഖ് (കുഞ്ഞുട്ടി) നിര്യാതനായി.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കണ്ണമംഗലം പഞ്ചായത്ത് പ്രസിഡണ്ട്, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ച ഇദ്ദേഹം കഴിഞ്ഞ പ്രാവശ്യം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനവും വഹിച്ചിരുന്നു.
മുന്‍ വിദ്യാഭ്യാസ മന്ത്രി, നിയമ സഭാ സ്പീക്കര്‍, മുസ്ലിം ലീഗ് നേതാവ് എന്നീ നിലകളില്‍ പ്രശസ്തനായ ചാക്കീരി അഹമ്മദ് കുട്ടിയുടെ മകനാണ്.






