Sorry, you need to enable JavaScript to visit this website.

വീഡിയോയിലൂടെ നാടു മുഴുവന്‍ അറിഞ്ഞ സ്ത്രീകള്‍ ഒടുവില്‍ പിടിയില്‍

കോഴിക്കോട് - സ്വര്‍ണ്ണക്കടകളില്‍ മോഷണം നടത്തുന്ന സ്ത്രീകളെ കൊയിലാണ്ടിയില്‍ പിടികൂടി. കഴിഞ്ഞ ദിവസം കണ്ണൂരിലെ ജ്വല്ലറിയില്‍ മോഷണം നടത്തിയ സ്ത്രീകളെയാണ് കൊയിലാണ്ടിയില്‍ മോഷണശ്രമത്തിനിടെ പിടികൂടിയത്. കൊയിലാണ്ടിയിലെ സന്തോഷ് ജ്വല്ലറിയില്‍ സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേനെ എത്തിയതായിരുന്നു. ജ്വല്ലറി ഉടമ ഇവര്‍ കടയിലേക്ക് കയറിയപ്പോള്‍ ഇവരെ മനസ്സിലാക്കുകയും പിടിച്ചുവെക്കുകയുമായിരുന്നു. ഒരു സ്ത്രീ ഓടി രക്ഷപ്പെട്ടു. കടയിലുണ്ടായിരുന്ന സ്ത്രീയെ കൊയിലാണ്ടി പിങ്ക് പോലീസെത്തി കസ്റ്റഡിയിലെടുത്തു.
ആന്ധ്ര കടപ്പ് ജില്ലയിലെ സഹോദരിമാരായ കനിമൊഴി (38), ആനന്ദി (40) എന്നിവരാണ് പിടിയിലായത്. കണ്ണൂര്‍ തളിപ്പറമ്പില്‍ ജ്വല്ലറിയില്‍ മോഷണം നടത്തുന്ന വീഡിയോ സംസ്ഥാന വ്യാപകമായി ജ്വല്ലറി ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതാണ് ഇവരെ പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിച്ചത്. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം തളിപ്പറമ്പ് പോലീസിന് കൈമാറി. രാത്രി കാലങ്ങളില്‍ ലോറികളില്‍ സഞ്ചരിച്ച് സ്ഥലങ്ങള്‍ മനസ്സിലാക്കി മോഷണം നടത്തുന്നതാണ് രീതി. പിന്നില്‍ ഏജന്റുമാര്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.

 

Latest News