മലപ്പുറത്ത് തെങ്ങ് മുറിഞ്ഞുവീണ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

തിരൂര്‍- കല്‍പ്പകഞ്ചേരിയില്‍ തെങ്ങ് മുറിഞ്ഞു വീണ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം. പറവന്നൂര്‍ പരിയാരത്ത് അഫ്‌സല്‍- ഷാനിബ ദമ്പതികളുടെ ഇളയമകന്‍ അഹമ്മദ് സയാനാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അപകടം.

സമീപത്തെ വീട്ടിലേക്ക് വല്യൂമ്മയോടെപ്പം പോകുന്നതിനിടെ തെങ്ങിന്റെ അടിഭാഗം മുറിഞ്ഞ് വീഴുകയായിരുന്നു തെങ്ങിനടിയില്‍ പ്പെട്ട കുഞ്ഞിനെ കോട്ടക്കല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. വല്ല്യുമ്മ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

തലക്ക് ഗുരുതര പരികേറ്റതാണ് മരണകാരണം. കല്‍പ്പകഞ്ചേരി പോലീസ് നടപടികള്‍ സ്വീകരിച്ചു മൃതദേഹം നാളെ ബന്ധുകള്‍ക്ക് വിട്ടുനല്‍കും.

 

Latest News