കരിപ്പൂര്‍- സ്വര്‍ണമിശ്രിതം വസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ച് കടത്താന്‍ ശ്രമിച്ച 57 കാരി കരിപ്പൂരില്‍ കസ്റ്റംസ് പിടിയില്‍. നിലമ്പൂര്‍ സ്വദേശിനി ഫാത്തിമ ആണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ച് പിടിയിലായത്. 49.42 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം ആണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.വ്യാഴാഴ്ച രാവിലെയാണ് ദുബായില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ ഫാത്തിമ കരിപ്പൂരില്‍ ഇറങ്ങിയത്.
മിശ്രിത രൂപത്തിലുള്ള സ്വര്‍ണം വസ്ത്രത്തില്‍ മുഴുവന്‍ പേസ്റ്റ് രൂപത്തില്‍ തേച്ചു പിടിപ്പിച്ചിരുന്നു ഫാത്തിമ. ആകെ 2.121 കിലോ മിശ്രിത രൂപത്തിലുള്ള സ്വര്‍ണമാണ് ഇവരില്‍ നിന്ന് പിടികൂടിയത്.