മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് അബഹയില്‍ നിര്യാതനായി

ഖമീസ് മുശൈത്ത്- കൊല്ലം പള്ളിമുക്കിലെ സാഗര്‍ മന്‍സിലില്‍ പരേതനായ ഷാഹുല്‍ ഹമീന്റെ മകന്‍ ഷാക്കിര്‍ (45) അബഹയില്‍ നിര്യാതനായി. ബക്കാല ജീവനക്കാരനായിരുന്നു. വ്യാഴം വെളുപ്പിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനാല്‍ സഹപ്രവര്‍ത്തകര്‍ മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
15 വര്‍ഷം റിയാദില്‍ ജോലി ചെയ്തശേഷം ദീര്‍ഘകാലം നാട്ടില്‍ ആയിരുന്ന ഷാക്കിര്‍ ആറു മാസം മുമ്പാണ് പുതിയ വിസയില്‍ അബഹയില്‍ എത്തിയത്. മാതാവ്:  സുബൈദ ബീവി. ഭാര്യ: സജിത. മക്കൾ- നൈശാന, നൈമ, മുഹമ്മദ് സാഗര്‍,
മിലിട്ടറി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മയ്യത്ത് അബഹയില്‍ ഖബറടക്കും.  കെ എം സി സി, ഒ ഐ സി സി പ്രവര്‍ത്തകര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി രംഗത്തുണ്ട്.

 

Latest News